കൊല്ലം: കടപ്പാക്കട കുന്നത്തുവീട് കെ.എസ് സദനത്തിൽ പരേതനായ കെ.എസ്. ഷൺമുഖദാസിെൻറ മകൻ കെ.എസ്. സലിം (68) നിര്യാതനായി. സി.പി.ഐ കടപ്പാക്കട മുൻ ബ്രാഞ്ച് സെക്രട്ടറിയും മുൻ മുനിസിപ്പൽ കോൺട്രാക്ടറും മുൻ എസ്.എൻ ട്രസ്റ്റ് ബോർഡ് മെംബറുമാണ്. കുന്നത്തുകാവ് ഭരണസമിതി സെക്രട്ടറി, ഉളിയക്കോവിൽ 493ാം ശാഖ സെക്രട്ടറി, കടപ്പാക്കട സ്പോർട്സ് ക്ലബ് എക്സിക്യൂട്ടിവ് അംഗം, ശ്രീധർമശാസ്താ ക്ഷേത്രം ഭരണസമിതി അംഗം, കടപ്പാക്കട പൗരസമിതി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: അനിത സലീം. മക്കൾ: ആതിര, അർച്ചന. മരുമക്കൾ: വിനോദ്, വിജേഷ്.