മയ്യനാട്: ആലുംമൂട്ടിൽ തുണ്ടുപുരയിടത്തിൽ ഡൺസ്റ്റൺ മോറിസ് (82) നിര്യാതനായി. ദി ഹിന്ദു കൊല്ലം, തിരുവനന്തപുരം എഡിഷനുകളിൽ 15 വർഷക്കാലം ഫ്രീലാൻസറായും മുംബൈ സൺഡേ മിറർ മാസികയിൽ 10 വർഷക്കാലം സബ് എഡിറ്ററായും സൗദി അറേബ്യയിലെ അറബ് ന്യൂസിൽ 10 വർഷക്കാലം എഡിറ്ററായും പ്രവർത്തിച്ചു. സൗദി ന്യൂസിെൻറ മികച്ച ലേഖകനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. ഭാര്യ: പരേതയായ സെലിൻ ഡൺസ്റ്റൺ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ). മകൾ: ലീന ഡൺസ്റ്റൺ (അക്കാദമിക് ഡയറക്ടർ കേംബ്രിഡ്ജ് ഇൻറർനാഷനൽ സ്കൂൾ ആൻഡ് കോളജ്, റോം, ഇറ്റലി). ചരമദിന കുർബാന ശനിയാഴ്ച രാവിലെ 10.30ന്.