ഫറോക്ക്: കോർപറേഷൻ 46ാം ഡിവിഷൻ മുൻ കൗൺസിലർ ചെറുവണ്ണൂർ ടി.പി റോഡ് ന്യൂ ഇന്ത്യ സെറാമിക്സിനു സമീപം ചെരാൽ പ്രമീള (62) നിര്യാതയായി. സി.പി.എം ചെറുവണ്ണൂർ ലോക്കൽ കമ്മിറ്റി അംഗമാണ്. മഹിള അസോസിയേഷൻ മേഖല സെക്രട്ടറി, ഫറോക്ക് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, കുടുംബശ്രീ എ.ഡി.എസ് പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. പരേതരായ ചെരാൽ ദാമോദരെൻറയും ശ്രീമതിയുടെയും മകളാണ്. ഭർത്താവ്: ബാലകൃഷ്ണൻ. മകൻ: എം.ബി. പ്രബേഷ്. മരുമകൾ: സോണി മോൾ. സഹോദരങ്ങൾ: പ്രേമരാജൻ, ശ്രീകുമാർ, വിനോദ്കുമാർ, സുനിൽകുമാർ, അനിൽകുമാർ, ബേബി, രമിള, പരേതയായ ശ്യാമള.