അടിമാലി: ബിരുദ വിദ്യാർഥിനിയെ ബന്ധുവിെൻറ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബൈസൺവാലി കാക്കാട മുക്കനോലിക്കൽ മണിക്കുട്ടെൻറ മകൾ അർച്ചന (20) ആണ് മരിച്ചത്. സ്വന്തം വീടിനടുത്താണ് ബന്ധുവീട്. ചൊവ്വാഴ്ച പകൽ രണ്ട് വീടുകളിലും ആരും ഉണ്ടായിരുന്നില്ല. അർച്ചനയുടെ മാതാപിതാക്കളും ബന്ധുവീടുകളിലുള്ളവരും പണിക്കുപോയി മടങ്ങിവന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് രാജാക്കാട് പൊലീസ് അറിയിച്ചു. മാതാവ്: പുഷ്പ. സഹോദരൻ: ആദർശ്.