ശാസ്താംകോട്ട: മലങ്കര ഓര്‍ത്തഡോക്സ് കമ്മിറ്റി ഭദ്രാസന കൗണ്‍സില്‍ അംഗമായ പോരുവഴി വടക്കേമുറി അമ്പനാട്ട് എ.സി. അലക്സാണ്ടര്‍ (68- അലക്സാണ്ടര്‍ മുതലാളി) നിര്യാതനായി. കോവിഡാനന്തര ചികിത്സയിലായിരുന്നു. ഓര്‍ത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റി അംഗം, ബാലഭവനം മാനേജര്‍, എം.ടി.എം.എം ആശുപത്രി ട്രഷറര്‍, വൈസ്മെന്‍സ് ക്ലബ് പ്രസിഡൻറ്, ചക്കുവള്ളി വൈ.എം.സി.എ പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: വല്‍സമ്മ. മക്കള്‍: ജെബിന് സി. അലക്സ് (അധ്യാപകന്, എം.എ. എം.എച്ച്.എസ്.എസ്, ചെങ്ങമനാട്), ജെറിന് സി. അലക്സ് (ഖത്തര്‍). മരുമക്കള്‍: സ്മിതാ ജെബിന് (ടെക്നോപാര്‍ക്ക്), ജിഷാ ജെറിൻ (ഖത്തര്‍). മൃതദേഹം ശനിയാഴ്ച വൈകീട്ട് ശാസ്താംകോട്ട എം.ടി എം.എം ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് െവച്ചശേഷം വീട്ടിലെത്തിക്കും. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മാര്‍ ബസേലിയോസ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയില്‍.