കുണ്ടറ: സിനിമ സഹസംവിധായകൻ കൊല്ലം കുണ്ടറ കിഴക്കേ കല്ലട ആച്ചേരി പുത്തൻവീട്ടിൽ കല്ലട ബാലമുരളി (വി. ബാലകൃഷ്ണൻ ആചാരി-63) നിര്യാതനായി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വ്യാഴാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു അന്ത്യം.
1975-85 കാലഘട്ടത്തിലെ പ്രശസ്തനായ കാഥികനായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെ ചീഫ് അസോസിയറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. മിഴികൾ സാക്ഷി, വെൺശംഖുപോൾ, മൺസൂൺ, മധ്യവേനൽ, ഉടുപ്പ്, കാന്തി തുടങ്ങിയ സിനിമകളുടെ സഹസംവിധായകനാണ്. ഇരുപതോളം ടി.വി സീരിയലുകളിലും പ്രവർത്തിച്ചു.
പി.ബി. ഹാരിസ് നിർമിച്ച് സുവചൻ സംവിധാനം ചെയ്ത ‘രണ്ടാമത്തെ വീട്’ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. സ്വന്തമായി സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രത്തിെൻറ രചന പൂർത്തിയാക്കി ജോലികൾ നടന്നുവരവെയാണ് അന്ത്യം. അവിവാഹിതനാണ്. സംസ്കാരം കൊല്ലം കിഴക്കേകല്ലടയിലെ വീട്ടുവളപ്പിൽ നടക്കും.