ശ്രീകൃഷ്ണപുരം: റിട്ട. അധ്യാപകൻ മണ്ണമ്പറ്റ തോട്ടര സ്രാമ്പിക്കൽ വീട്ടിൽ കുഞ്ചു മാസ്റ്റർ (82) നിര്യാതനായി. കടമ്പഴിപ്പുറം ജി.യു.പി സ്കൂൾ, പുളിക്കൽ ജി.എൽ.പി സ്കൂൾ, കോട്ടപ്പുറം ജി.എൽ.പി സ്കൂൾ, താനിക്കുന്ന് എന്നീ വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ.ജി.ടി.എ, കെ.എസ്.ടി.എ സംഘടനകളുടെ സജീവ പ്രവർത്തകനായിരുന്ന കുഞ്ചു മാസ്റ്റർ 1973ലെ എൻ.ജി.ഒ അധ്യാപക പണിമുടക്കിെൻറ മുന്നണി പ്രവർത്തകനായിരുന്നു. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ശ്രീകൃഷ്ണപുരം ബ്ലോക്ക് ഭാരവാഹിയായും മണ്ണമ്പറ്റ ഭാരതി വായനശാല സെക്രട്ടറിയായും പ്രവർത്തിച്ചു. ഭാര്യ: പ്രേമകുമാരി. മക്കൾ: സുജ (സബ് ട്രഷറി, മണ്ണാർക്കാട്), സുധ (അധ്യാപിക, ജി.എൽ.പി സ്കൂൾ, താനിക്കുന്ന്). മരുമക്കൾ: രാധാകൃഷ്ണൻ (ആലിപ്പറമ്പ് ജി.എച്ച്.എസ്.എസ്), വിനോദ് കുമാർ (മർച്ചൻറ് നേവി).