മംഗലം: വളപ്പിൽ മേപറമ്പത്ത് മുഹമ്മദ് മൗലവി (74) നിര്യാതനായി. സ്കൂളുകളിൽ അറബിക് അധ്യാപകൻ, മദ്റസ അധ്യാപകൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കൗജുമ്മു. മക്കൾ: ഷാക്കിർ (സബ് ട്രഷറി, ചങ്ങരംകുളം), സുഹൈല, നബീല (ജി.വി.എച്ച്.എസ്.എസ്, ചെട്ടിയാംകിണർ), ഫായിസ. മരുമക്കൾ: ഫൈസൽ (അബൂദബി), അബ്ദുൽ റഷീദ് (ബി.എസ്.എൻ.എൽ), അഷ്കർ (ജി.വി.എച്ച്.എസ്.എസ് വേങ്ങര), റജിന യാസ്മിൻ (കെ.എച്ച്.എം.എച്ച്.എസ്.എസ്, ആലത്തിയൂർ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് മംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.