തൊടുപുഴ: റിട്ട. തൊടുപുഴ തഹസിൽദാർ പൂമാലിൽ ജി. സുകുമാരൻ (81) നിര്യാതനായി. എൻ.ജി.ഒ യൂനിയെൻറ ആദ്യകാല പ്രവർത്തകനും പ്രമുഖ സഹകാരിയുമായിരുന്നു. കാരിക്കോട് സഹകരണ ബാങ്ക് ഭരണസമിതി അംഗമായിരുന്നു. തൊടുപുഴയിലെ ജില്ല സഹകരണ ആശുപത്രിയുടെ സ്ഥാപക ഭരണസമിതി അംഗമായും പിന്നീട് ഓണററി സെക്രട്ടറിയായും പ്രവർത്തിച്ചു. 1998 മുതൽ 2018 വരെ ജില്ല സഹകരണ ആശുപത്രി പ്രസിഡൻറായി സേവനമനുഷ്ഠിച്ചു. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: അഡ്വ. പി.എസ്. ബിജു പൂമാലിൽ, പി.എസ്. ബിനോയി. മരുമക്കൾ: അഞ്ജന, മഞ്ജു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് തൊടുപുഴ മങ്ങാട്ടുകവലയിലെ വീട്ടുവളപ്പിൽ.