തൊടുപുഴ: ആരാധന മഠം കോതമംഗലം പ്രോവിന്‍സ് സിസ്റ്റര്‍ ക്ലമന്‍സ് എസ്.എ.ബി.എസ് (അന്ന -84) നിര്യാതയായി. മാറിക, കുണിഞ്ഞി, പന്നിമറ്റം, വാഴത്തോപ്പ്, പുറപ്പുഴ, തങ്കമണി, ചെപ്പുകുളം, കോടിക്കുളം, കാളിയാര്‍, പിരളിമറ്റം, ചിറ്റൂര്‍, ചിലവ്, ശാന്തിഭവന്, പെരുമ്പിള്ളിച്ചിറ തുടങ്ങിയ മഠങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോലടി പുതിയകുന്നത്ത് പരേതരായ തോമസ്-റോസ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ജോസഫ്, ത്രേസ്യാക്കുട്ടി, റോസമ്മ, പരേതരായ ജോണ്‍, മാത്യു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് മാറിക മഠം വക സെമിത്തേരിയില്‍.