കോവളം: ടൂറിസം മേഖലയിൽ ആയുർവേദ ചികിത്സക്ക് സ്വീകാര്യത ഉണ്ടാക്കിയവരിൽ പ്രമുഖനായ ഡോ. വി. ഫ്രാങ്ക്ളിൻ (82) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ചൊവ്വര ഡോക്ടർ ഫ്രാങ്ക്ളിൻസ് പഞ്ചകർമ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനും ശിൻശിവ ആയുർവേദിക് റിസോർട്ട്, പെരുമ്പഴുതൂർ ഫ്രാങ്ക്ളിൻസ് ഹെർബൽ റെമഡീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയുമാണ്. ഭാര്യ: അന്നമ്മ ഫ്രാങ്ക്ളിൻ. മക്കൾ: ഡോ. ശാന്തി ഫ്രാങ്ക്ളിൻ. ഡോ. സൗമ്യ ഫ്രാങ്ക്ളിൻ. മരുമക്കൾ: പരേതനായ ശബരിനാഥ്, ഡോ. സോണി ജോസഫ്.