പുനലൂർ: സി.പി.ഐ നേതാവ് ഉറുകുന്ന് സുബ്രഹ്മണ്യവിലാസത്തിൽ പരേതനായ സി.എസ്. പ്രദീപ് കുമാറിെൻറ ഭാര്യ അജിത പ്രദീപ് (55-സീനിയർ ക്ലർക്ക് ഉറുകുന്ന് സഹകരണ ബാങ്ക്) നിര്യാതയായി. കേരള മഹിള സംഘം സംസ്ഥാന കമ്മിറ്റി അംഗം, കേരള കോഓപറേറ്റിവ് എംപ്ലോയീസ് കൗൺസിൽ സംസ്ഥാന കമ്മിറ്റി സെക്രട്ടറി, സി.പി.ഐ പുനലൂർ മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. മൃതദേഹം സി.പി.ഐ പുനലൂർ മണ്ഡലം കമ്മിറ്റി ഓഫിസിലും ഉറുകുന്ന് സഹകരണ ബാങ്ക് ഹെഡ് ഓഫിസിലും പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ: പ്രജി, പ്രജിദ. മരുമകൻ: അജിപ്രസാദ് (കേരള പൊലീസ്).