തച്ചനാട്ടുകര: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. അമ്പത്തിമൂന്നാം മൈലിലെ മേക്കോടൻ അബ്ദുറഹ്മാൻ ഹാജിയാണ് (74) മരിച്ചത്. ചൊവ്വാഴ്ച രാത്രി എേട്ടാടെ അമ്പത്തിമൂന്നാം മൈലിൽ വീടിന് മുന്നിലായിരുന്നു അപകടം. മണ്ണാർക്കാട് ഭാഗത്തുനിന്ന് വരുകയായിരുന്ന കാർ നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവെ വ്യാഴാഴ്ച വൈകീട്ട് മരിച്ചു. മക്കൾ: ഉമ്മർ (ജിദ്ദ പാലക്കാട് ജില്ല കെ.എം.സി.സി സീനിയർ വൈസ് പ്രസിഡൻറ്), ഉമ്മുകുൽസു, സുഫൈറ, നൗഷാദ് (ജിദ്ദ). മരുമക്കൾ: അസ്മാബി, ബഷീർ, ഷമീമ, പരേതനായ അബ്ദുല്ലക്കുട്ടി.