കോട്ടായി: മണിക്കൂറുകളുടെ വ്യത്യാസത്തിൽ അടുത്തടുത്ത വീടുകളിൽ കഴിഞ്ഞിരുന്ന ബന്ധുക്കളായ വയോധികർ മരിച്ചു. കോട്ടായി ഓടനൂർ, കൊല്ലംകോട്ട് കളം താഴത്തൊടി വീട്ടിൽ പരേതനായ കുപ്പാണ്ടിയുടെ ഭാര്യ ദേവകി (85) വ്യാഴാഴ്ച രാത്രി മരിച്ചു. വെള്ളിയാഴ്ച ഇവരുടെ സംസ്കാരം കഴിഞ്ഞ് വീട്ടുകാർ തിരിച്ചെത്തിയതും ദേവകിയുടെ ഭർതൃസഹോദരി ലക്ഷ്മിയും (94) മരിച്ചു. ലക്ഷ്മിയുടെ സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ നടക്കും. ദേവകിയുടെ മക്കൾ: രാധാകൃഷ്ണൻ (കണ്ണൻ, കോട്ടായി പഞ്ചായത്തംഗം), സുരേഷ്, ജ്യോതി. മരുമക്കൾ: റിനീഷ, പ്രീത, ശ്രീധരൻ. പരേതനായ മുത്തുവാണ് ലക്ഷ്മിയുടെ ഭർത്താവ്.