അട്ടപ്പാടി: കാരറയിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാരറ നെടുമ്പുറത്ത് രാജപ്പെൻറ മകൻ രാഹുലിനെയാണ് (25) മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കോവിഡിെൻറ ഒന്നാം തരംഗം മുതൽ മട്ടത്തുക്കാട് എക്സൈസ് ചെക്ക്പോസ്റ്റിൽ വളൻറിയറായി നിസ്വാർഥ സേവനം ചെയ്തിരുന്നു. വർക്ക്ഷോപ് മെക്കാനിക്കായും പെയിൻറിങ് തൊഴിലാളിയായും ജോലി ചെയ്ത് വരുകയായിരുന്നു. മാതാവ്: അജിത. സഹോദരി: രേഷ്മ.