പാലേരി: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രധാനാധ്യാപകനുമായ സി. ഗംഗാധരൻ നായർ (92) നിര്യാതനായി. ചങ്ങരോത്ത് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം പിന്നീട് വെൽഫെയർ പാർട്ടിയിൽ അംഗമാവുകയും ജില്ല വൈസ് പ്രസിഡൻറ് ചുമതല വഹിക്കുകയും ചെയ്തു.ഭാര്യ: പത്മാവതി അമ്മ. മക്കൾ: വസന്തകുമാരി (പൊയിൽക്കാവ് ഹയർസെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക), രത്നകുമാരി (വടക്കുമ്പാട് ഹൈസ്കൂൾ റിട്ട. ഡെപ്യൂട്ടി എച്ച്. എം), ഗിരീശൻ (നോവ ഇലക്ട്രോണിക്സ്, കുറ്റ്യാടി), പരേതയായ ഗീത. മരുമക്കൾ: പി.വി. ശ്രീനിവാസൻ, അശോകൻ, ജിനീഷ, ഗംഗാധരൻ.