കൽപകഞ്ചേരി: പൗരപ്രമുഖനും വളവന്നൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറുമായിരുന്ന പൊട്ടച്ചോല അഹമ്മദ് കുട്ടി മാസ്റ്റർ (80) നിര്യാതനായി. വളവന്നൂർ ബാഫഖി യതീംഖാന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രധാനാധ്യാപകനാണ്. ഭാര്യ: ഖദീജ (മുൻ പഞ്ചായത്ത് അംഗം). മക്കൾ: ഷംസീർ, ജംഷി, ജസീന. മരുമക്കൾ: കമാൽ (ഖത്തർ), ഫെബിൻ, മുർഷിദ. സഹോദരങ്ങൾ: അബ്ദുറഹിമാൻ (എൽ.ഐ.സി), ഹമീദ്, അബ്ദുൽ കരീം, നഫീസ, പരേതരായ മുഹമ്മദ് ഹാജി, സൈതാലിക്കുട്ടി, മുയ്തീൻ.