ആനക്കര: പടിഞ്ഞാറങ്ങാടിയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. ഭാര്യക്ക് പരിക്കേറ്റു. പടിഞ്ഞാറങ്ങാടി അമ്പലത്ത് വീട്ടില്‍ അബ്ദുല്ലയാണ് (കുട്ടിഔളുക്ക -69) മരിച്ചത്. പരിക്കേറ്റ ഭാര്യ ആമിനക്കുട്ടിയെ (50) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാത്രി പേത്താടെ പടിഞ്ഞാറങ്ങാടി തണ്ണീര്‍ക്കോട് റോഡില്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. അമിതവേഗത്തില്‍ വന്ന കാര്‍ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കാർ ഡ്രൈവര്‍ക്കെതിരെ തൃത്താല പൊലീസ് കോസെടുത്തു. മക്കള്‍: അഹമ്മദ് സാജല്‍, വസീറലി, അനസ്, ആയിശ, ഉസൈല. മരുമക്കള്‍: ജസീറ, ദൂലാനി, ഇബ്രാഹിം, റാഫി.