കോഴിക്കോട്: നഗരത്തിലെ പ്രമുഖ പന്തൽ കരാറുകാരനായിരുന്ന പുതിയപാലം എം. അബ്ദുൽ ഖാദർ (77) നിര്യാതനായി. പരേതനായ എം. കോയട്ടി ഹാജിയുടെ മകനാണ്. പുതിയപാലം മഹല്ല് കമ്മിറ്റി സെക്രട്ടറിയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി തളി യൂനിറ്റ് വൈസ് പ്രസിഡൻറാണ്. ഭാര്യ: കണ്ണംവള്ളി മറിയംബി. മക്കൾ: എം. ഫിറോസ് ഖാൻ (മാധ്യമം ന്യൂസ് എഡിറ്റർ, കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡൻറ്), ഫൈസൽ (ആമറോൺ ബാറ്ററീസ്). മരുമക്കൾ: മെഹ്ജബിൻ, ജസീന. സഹോദരങ്ങൾ: എം. ബഷീർ, ഖദീജ, പാത്തൈ, ആയിശ, ബീവി.