കോഴിക്കോട്: പാവങ്ങാട് പുത്തൂർ അമ്പലത്തിന് സമീപം മുദ്രയിൽ സുരേഷ് സുരാഗ് മാസ്റ്റർ (60) നിര്യാതനായി. വടകര മേപ്പയിൽ ഈസ്റ്റ് എസ്.ബി. സ്കൂൾ റിട്ട. അധ്യാപകനാണ്. സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. എ.ഐ.എസ്.എഫ്, എ.െഎ.വൈ.എഫ്, എ.കെ.എസ്.ടി.യു എന്നീ സംഘടനകളുടെ ജില്ല കമ്മിറ്റിയംഗം, കെ.വി. സുരേന്ദ്രനാഥ് ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പിതാവ്: വടകര മലയിൽ ഗോപാലക്കുറുപ്പ്. മാതാവ്: അമ്മാളു അമ്മ. ഭാര്യ: മീര (റിട്ട. ഡി.ഇ.ഒ). മക്കൾ: അരവിന്ദ് ബാബു, അതുല്യ. സഹോദരങ്ങൾ: രമേഷ് സുരാഗ്, രോഹിണി.