ആനക്കര: നന്ദിയീക്കോട് വേട്ടുപറമ്പില്‍ പരേതനായ കുഞ്ഞുമുഹമ്മദിെൻറ (ആക്ക) മകന് വി.പി. അബൂബക്കര്‍ (72) നിര്യാതനായി. സി.പി.എം നന്ദിയംകോട് ബ്രാഞ്ച് അംഗമാണ്. 1970ല്‍ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ഒറ്റപ്പാലം സബ്ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. അബൂദബി ശക്തി സംഘടനയുടെ സജീവപ്രവര്‍ത്തകനായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: അനീഷ് (ഷാര്‍ജ), ആസിഫ് (ബിസിനസ്), അജ്ന. മരുമക്കള്‍: ഷാനിബ, സുഫൈറ, നജീബ് (സലാല). സഹോദരങ്ങള്‍: ആമിന, ഫാത്തിമ, ഖദീജ, വി.പി. ഐദ്രു (സി.പി.എം തൃത്താല ഏരിയ കമ്മിറ്റിയംഗം), ഹംസ, റംല, ലത്തീഫ്, റഹ്മത്ത്.