പറമ്പിക്കുളം: കാട്ടുപോത്തിെൻറ കുത്തേറ്റ് പരിക്കേറ്റ ആദിവാസി ചികിത്സക്കിടെ മരിച്ചു. മുപ്പത് ഏക്കർ കോളനിയിൽ കരുമനാണ് (61) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്കാണ് കാട്ടുപോത്തിെൻറ ആക്രമണത്തിനിരയായത്. വിറക് ശേഖരിക്കുന്നതിനിടെയാണ് കുത്തേറ്റത്. നെഞ്ചിെൻറ ഭാഗത്ത് ആഴത്തിൽ മുറിവേറ്റ കരുമൻ പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരിച്ചത്. ഭാര്യ: സാറാമ്മ. മക്കൾ: ശിവൻ, മലൈമകൾ, ശരവണൻ, മല്ലിക, സമുദ്രം. സഹോദരങ്ങൾ: മുരുകൻ, സുന്ദരൻ.