കോട്ടായി: നായ് കുറുകെ ചാടിയതിനാൽ വെട്ടിച്ച ഓട്ടോ മറിഞ്ഞ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന ഡ്രൈവർ മരിച്ചു. കോട്ടായി കരിയൻകോട് ചെമ്പരത്തിയാംപറമ്പിൽ പരേതനായ സൈതുമുഹമ്മദിെൻറ മകൻ ആദൻകുട്ടി (47) ആണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
കഴിഞ്ഞ ആഗസ്റ്റ് 31ന് കോട്ടായി പെരുംകുളങ്ങരക്കു സമീപത്തായിരുന്നു അപകടം. മാതാവ്: ആമിന. ഭാര്യ: സജീന. മക്കൾ: ഷംന, സഹദ സുമൻ. സഹോദരങ്ങൾ: റഹ്മത്ത്, കമാൽ മുഹമ്മദ്, അബ്ദുൽ റഹ്മാൻ, ഷംസുദ്ദീൻ, ഷൗക്കത്ത്, റഫീഖ്.