കട്ടപ്പന: മീനിന് തീറ്റ നൽകുന്നതിനിടെ യുവാവ് പുരയിടത്തിലെ പടുതക്കുളത്തിൽ വീണ് മരിച്ചു. ഉപ്പുതറ കൈതപ്പതാൽ കണ്ണമുണ്ടയിൽ ഔസേപ്പച്ചെൻറ മകൻ ലിൻസ് ജോസഫാണ് (31) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. സ്വന്തം പുരയിടത്തിലെ പടുതക്കുളത്തിൽ വളർത്തുന്ന മീനിന് തീറ്റകൊടുക്കാനും മീൻപിടിക്കാനും പോയ ലിൻസ് ഏറെനേരം കഴിഞ്ഞിട്ടും തിരികെവന്നില്ല. മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടന്നില്ല. തുടർന്ന് വീട്ടുകാർ അന്വേഷിച്ച് ചെന്നപ്പോഴാണ് കുളത്തിൽ വീണുകിടക്കുന്ന നിലയിൽകണ്ടത്. ഉടൻ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: ലില്ലിക്കുട്ടി. സഹോദരങ്ങൾ: ലിൻജു, ലിൻജോ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ചിന്നാർ സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ. ഉപ്പുതറ പൊലീസ് നടപടി സ്വീകരിച്ചു.