തിരുവല്ല: മഴുവങ്ങാടിന് സമീപത്തെ മുല്ലേലിൽ തോടിെൻറ കരയിൽനിന്ന് അഴുകിയ നിലയിലുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 10 ഓടെയാണ് എം.സി റോഡിൽ മുല്ലേലിൽ തോടിന് കുറുകെയുള്ള കലുങ്കിന് സമീപത്തായി പുരുഷെൻറ മൃതദേഹം കണ്ടത്. ഒരാഴ്ചയിലധികം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. തിരുവല്ല പൊലീസ് കേസെടുത്തു.