ചിറ്റാർ (പത്തനംതിട്ട): പോപുലർ ഫിനാൻസിൽ പണം നിക്ഷേപിച്ച റിട്ട. അധ്യാപകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയ്യാറ്റുപുഴ പുലയൻപാറയിൽ മോഹനവിലാസം വി.എൻ. വാസുദേവൻ നായരാണ് (കൊച്ചുസാർ -80) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 7.30നാണ് സംഭവം. ഈ സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നു. പോപുലർ ഫിനാൻസിൽ ഇദ്ദേഹം 25 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. തുക കിട്ടാത്തതിലുള്ള മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുകയാണെന്ന് വീട്ടിൽ എഴുതിെവച്ച കത്തിലുണ്ടെന്ന് ചിറ്റാർ പൊലീസ് പറഞ്ഞു. ഭാര്യ: ഭവാനിയമ്മ. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: സുനിൽകുമാർ, രാജേഷ്.