വടക്കഞ്ചേരി: രണ്ടുദിവസം മുമ്പ് കാണാതായ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കഞ്ചേരി മാണിക്കപ്പാടം ബാലെൻറ (87) മൃതദേഹമാണ് വടക്കഞ്ചേരി ബസ് സ്റ്റാൻഡിന് സമീപത്തെ കിണറ്റിൽ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ മുതൽ ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ വടക്കഞ്ചേരി പൊലീസിൽ പരാതി നൽകിയിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഇരുകാലുകളും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. പാലക്കാട് ജില്ല ആശുപത്രിയിൽ പോസറ്റ്മോർട്ടം നടത്തി. മൃതദേഹം ഐവർമഠത്തിൽ സംസ്കരിച്ചു. മക്കൾ: ജയൻ, രമേഷ്, മാല, പ്രേമ, ജയന്തി, സരസ്വതി, രാധ. മരുമക്കൾ: രമ, കൃഷ്ണ, മുരുകൻ, കണ്ണൻ, ബാബു, കൃഷ്ണകുമാർ, ശശി.