ശ്രീകൃഷ്ണപുരം: മംഗലാംകുന്ന് കൂട്ടാലപ്പറമ്പില്‍ റീത്ത (52) കോവിഡ് ബാധിച്ച് ഒറ്റപ്പാലം ഗവ. ആശുപത്രിയില്‍ നിര്യാതയായി. ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച വൈകട്ട് ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വടകര പുതുപ്പണം വാഴയില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: കെ.പി. രാജന്. മക്കള്‍: അക്ഷയ, ആകാശ്, മരുമകന്: അഖില്‍.