ചെർപ്പുളശ്ശേരി: മോഴികുന്നത്ത് മന പരേതനായ വാസുദേവൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിെൻറയും മകൻ മുരളി മാസ്റ്റർ (68) നിര്യാതനായി. അവിവാഹിതനായിരുന്നു. ചെർപ്പുളശ്ശേരി സൗത്ത് എ.എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപകനായിരുന്നു. കേരളത്തിനകത്തും പുറത്തും നിരവധി ക്ഷേത്രങ്ങളിൽ ഭാഗവത, ഭക്തിപ്രഭാഷണങ്ങൾ നടത്തിയിരുന്നു. സഹോദരങ്ങൾ: പരമേശ്വരൻ, പരേതയായ പ്രേമലത (മൂർത്തിയേടം). മൃതദേഹം പാലക്കാട് മെഡിക്കൽ കോളജിന് കൈമാറി.