അരിക്കുഴ: തൊടുപുഴ കെ.എസ്.ബി.സി റിട്ട. ഉദ്യോഗസ്ഥൻ അരിക്കുഴ ചേലാശ്ശേരിൽ എസ്. സാബു (59) നിര്യാതനായി. യൂത്ത് കോൺഗ്രസ് മണക്കാട് മണ്ഡലം പ്രസിഡൻറ്, തൊടുപുഴ ബ്ലോക്ക് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജയപ്രകാശിനി (ജയ). മകൾ: ഡോ. ശ്രീലക്ഷ്മി (പി.ജി വിദ്യാർഥിനി, കോസ്മോപോളിറ്റൻ ഹോസ്പിറ്റൽ, തിരുവനന്തപുരം). മരുമകൻ: ഡോ. ആരൺ സുരേഷ് (തിരുവനന്തപുരം). പിതാവ്: പരേതനായ ശ്രീധരൻ. മാതാവ്: സുമതി (മുൻ ഗ്രാമപഞ്ചായത്ത് അംഗം, മണക്കാട് പഞ്ചായത്ത്). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.