മൂന്നാർ: വിഷം ഉള്ളിൽച്ചെന്ന നിലയിൽ കൃഷിയിടത്തിൽ കണ്ടെത്തിയ യുവതി മരിച്ചു. വട്ടവടയിലെ ഡ്രൈവറായ ഹരിഹരെൻറ ഭാര്യ സരോജയാണ് (26) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അേഞ്ചാടെ ഇവരുടെ കൃഷിയിടത്തിലാണ് സരോജയെ വിഷം കഴിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിക്കുന്നതിനുമുമ്പ് മരിച്ചു. ദേവികുളം പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. കൊട്ടക്കാമ്പൂർ സ്വദേശിയാണ് മരിച്ച സരോജ.