കൊല്ലം: ഫാത്തിമ കോളജ് റിട്ട. പ്രഫസര്‍ കടപ്പാക്കട ജനയുഗം നഗര്‍ ഏറയില്‍ ഇ.എ. ജോർജ് (85) നിര്യാതനായി. ഭാര്യ: പരേതയായ പ്രഫ. റീത്താമ്മ ജോർജ് (ശാസ്താംകോട്ട വടക്കേതുണ്ടില്‍ കുടുംബാംഗം). മക്കള്‍: ഡോ. റീന ജോർജ് (കര്‍മലറാണി ട്രെയിനിങ് കോളജ്, കൊല്ലം), ഡോ. ബിന്ദു ജോർജ് (അക്വിനാസ് കോളജ്, ഇടക്കൊച്ചി), അരുണ്‍ ജോർജ് (സോഫ്റ്റ്വെയര് എന്‍ജിനീയര്‍, ബംഗളൂരു). മരുമക്കള്‍: ഡോ. ജോജോ പനയ്ക്കല്‍ (പ്രിന്‍സിപ്പൽ ഫാത്തിമ മാതാ നാഷനല്‍ കോളജ്, കൊല്ലം), ഡോ. അനില്‍ തോമസ് (ഡെൻറല്‍ സര്ജന്), ഡോ. ലിജി മോള് ജയിംസ് (വെറ്ററിനറി യൂനിവേഴ്സിറ്റി മണ്ണുത്തി). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് ചവറ തെക്കുംഭാഗം സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയില്‍.