മണപ്പള്ളി: കുതിരപ്പന്തി ചന്തയിലെ ആദ്യകാല ചായക്കട വ്യാപാരി വള്ളികുന്നം കന്നിമേൽ ചേലക്കോട്ടേത്ത് (മുല്ലശ്ശേരിൽ) രാജൻ (84) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: രാജേഷ് (ദുബൈ), രതീഷ് (ദുബൈ), രാജി. മരുമക്കൾ: മനീഷ, അനിത, രാജീവ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.