പോർട്ട് കൊല്ലം: ഉപ്പൂട്ടിൽ അർച്ചന നഗർ 48ൽ പരേതനായ ആൻറണിയുടെ ഭാര്യ മറിയ (82) നിര്യാതയായി. മക്കൾ ഡോ. ടെൽവിനസ് (ലണ്ടൻ, മുൻ ഗണിതശാസ്ത്ര മേധാവി, ഫാത്തിമ കോളജ് കൊല്ലം), ലോറൻസ് (ക്വയിലോൺ ബീച്ച് ഹോട്ടൽ), ഗൊരേറ്റി (ഗുജറാത്ത്), ക്ലീറ്റസ് (ഹെഡ്മാസ്റ്റർ, സെൻറ് ജോൺസ് എച്ച്.എസ്. ഇരവിപുരം) ഫ്രാൻസിസ് സാലസ്, മാഗ്ലറ്റ് (സെൻറ് അലോഷ്യസ് എച്ച്.എസ്.എസ് കൊല്ലം), അലിൻസൺ (യു.എസ്.എ). മരുമക്കൾ: മീനു (ലണ്ടൻ), ഷീല, ബാബു (ഗുജറാത്ത്), സീന എലിസബത്ത് (സീനിയർ സൂപ്രണ്ട്, ഡബ്ല്യൂ.ടി.പി.സി കായംകുളം), വിൻസി (മത്സ്യഫെഡ്), ഇമ്മാനുവൽ സഖറിയ (അക്കൗണ്ടിങ് സർവിസസ്), ഷീജ (യു.എസ്.എ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് പോർട്ടുകൊല്ലം ശുദ്ധീകരണമാതാ ദേവാലയ സെമിത്തേരിയിൽ.