ചെമ്മങ്കടവ്: മലപ്പുറം സിവിൽ സ്റ്റേഷൻ ചെമ്മങ്കടവ് സ്വദേശി കുണ്ടുകണ്ടൻ ജമാൽ (72) നിര്യാതനായി. ദീർഘകാലം സ്വകാര്യ ബസുകളിലും മലപ്പുറത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസുകളിലും ഡ്രൈവറായി ജോലിചെയ്തിരുന്നു. ഭാര്യ: പൂന്തോട്ടത്തിൽ ആസ്യ. മക്കൾ: നസീൽ, ആഷിഖ്, ഷമീന, ഫഹീമ. മരുമക്കൾ: ഉമ്മർ കോട്ട (മോങ്ങം), താരീഖ് പത്തത്ത് (അങ്ങാടിപ്പുറം), സനില (മഞ്ചേരി), സഫൂറ (മാമ്പറമ്പ്). ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് ചെമ്മങ്കടവ് ജുമാമസ്ജിദ് ഖബർസസ്ഥാനിൽ.