തൊടുപുഴ: ദീർഘകാലം മണക്കാട് എൻ.എസ്.എസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന പെരുന്ന കല്ലംപിള്ളിൽ പി.ആർ. ഗോപാലകൃഷ്ണൻ നായർ (94) നിര്യാതനായി. ഭാര്യ: മണക്കാട് എൻ.എസ്.എസ് ഹൈസ്കൂൾ റിട്ട. അധ്യാപിക തട്ടക്കുഴ കറുകപ്പിള്ളിൽ കുടുംബാംഗം കെ.ആർ. രാജമ്മ. മക്കൾ: പ്രഫ. ജി. ഹരികുമാർ (എൻ.എസ്.എസ് കോളജ്, പെരുന്ന), ജി. അനിൽകുമാർ (കുട്ടു- ഗ്രാഫിക് ഡിസൈനർ, എൻ.എസ്.എസ് ഹെഡ് ഓഫിസ്). മരുമക്കൾ: ദീപ, (അധ്യാപിക, എൻ.എസ്.എസ് ഹൈസ്കൂൾ, പെരുന്ന), ശ്രീലത. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പെരുന്ന വീട്ടുവളപ്പിൽ.