ചെറുതോണി: ഡ്യൂട്ടിക്കിടെ ഹോം ഗാര്‍ഡ് കുഴഞ്ഞുവീണ് മരിച്ചു. ബുധനാഴ്ച രാവിലെ 9.30ന് ചെറുതോണി ട്രാഫിക് ജങ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കുമാരനല്ലൂര്‍ വജസില് എക്സ് സർവിസ്മെന്‍ അനില്‍കുമാറാണ് (54) മരിച്ചത്. ഉടൻ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 10 വര്‍ഷത്തോളമായി അനില്‍കുമാര്‍ ഇടുക്കി സ്റ്റേഷന് കീഴില്‍ ഹോം ഗാര്‍ഡായി ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: വിമലകുമാരി (ഇടുക്കി മെഡിക്കല്‍ കോളജ് സ്റ്റാഫ് നഴ്സ്). മക്കള്‍: നന്ദു, പാറു.