തെള്ളിയൂർ: റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ കോയിക്കൽ പനച്ചിക്കൽ പി.കെ. പീതാംബരൻ നായർ (79) നിര്യാതനായി. പത്തനംതിട്ട ജില്ല ബാങ്ക് പ്രതിനിധി, തെള്ളിയൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, തെള്ളിയൂർ 1126ാം നമ്പർ ശ്രീ ചിത്തിര വിലാസം എൻ.എസ്.എസ് കരയോഗം പ്രതിനിധി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പൂഞ്ഞാർ ചേന്നാട്ട് പുതുപ്പള്ളി വീട്ടിൽ രാജേശ്വരിയമ്മ. മക്കൾ: ഹാരിഷ് പീതാംബരൻ, രശ്മി ജയരാജ്. മരുമക്കൾ: മല്ലപ്പള്ളി കൈപ്പറ്റ തെക്കേൽ രശ്മി ഹാരിഷ്, നെല്ലിക്കൽ വെമ്പനാട് ജയരാജ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.