വല്ലന: നെടുവന്താനത്ത് പരേതനായ കേശവൻ വൈദ്യരുടെ മകൻ ഷിബു കേശവൻ (പൊന്നുണ്ണി -52) നിര്യാതനായി. എസ്.എഫ്.ഐ മുൻ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് സെക്രട്ടറിയും താലൂക്ക് കമ്മിറ്റി അംഗവുമായിരുന്നു. മാതാവ്: സരസമ്മ കേശവൻ. ഭാര്യ: ഇലന്തൂർ കല്ലിൽ കുടുംബാംഗം സുധീപ ഷിബു. മക്കൾ: വൈശാഖൻ, വിഷ്ണു (വിദ്യാർഥി, നാൽക്കാലിക്കൽ എസ്.വി.ജി.വി എച്ച്.എസ്.എസ്). സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.