അലനല്ലൂർ: എടത്തനാട്ടുകര ചളവയിലെ ചേലാക്കോടന്‍ സെയ്ദ് (68) നിര്യാതനായി. കേരള നിർമാണ തൊഴിലാളി കോൺഗ്രസ് ജില്ല സെക്രട്ടറി, കൈതൊഴിലാളി വിദഗ്ധ തൊഴിലാളി യൂനിയന്‍ ജില്ല കമ്മിറ്റി അംഗം, ഡി.കെ.ടി.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം സെക്രട്ടറി, കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം സെക്രട്ടറി, അസംഘടിത തൊഴിലാളി യൂനിയന്‍ യൂനിറ്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സൈനബ. മക്കള്‍: നൗഷാദ, നജ്മുദ്ദീന്, ഷറഫുദ്ദീന്. മരുമക്കള്‍: ഷംസുദ്ദീന്, ഹസീന, സുബ്ന.