പുലാപ്പറ്റ: കാണാതായ വയോധികനെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മൂച്ചിത്തറയിലെ ഉമ്മനഴി ഗോകുലത്തിൽ ചന്ദ്രൻ (69) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കാണാതായതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്. കോങ്ങാട് അഗ്നിശമന സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കോങ്ങാട് പൊലീസും സ്ഥലത്തെത്തി. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ.