കായംകുളം: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഓച്ചിറ വയനകം നിർമാല്യത്തിൽ രാധാകൃഷ്ണെൻറ മകൻ അനന്തുവാണ് (24) മരിച്ചത്. വ്യാഴാഴ്ച രാത്രി ഓച്ചിറ ചൂനാട് റോഡിൽ കൊച്ചുകളീക്കൽ ജങ്ഷന് സമീപമായിരുന്നു അപകടം. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന വയനകം സ്വദേശി ഷിബുരാജിനെ (27) ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ചൂനാട് ജങ്ഷനിൽനിന്ന് വയനകത്തേക്ക് വരുമ്പോൾ എതിർദിശയിൽ എത്തിയ ഓട്ടോയുമായി ഇടിക്കുകയായിരുന്നു. അനന്തുവിെൻറ ഭാര്യ: മന്യ. മാതാവ്: വിജയമ്മ. സഹോദരൻ: രാംകുമാർ.