പന്തളം: പന്തളം കൊട്ടാരം കുടുംബാംഗവും മുൻ പന്തളം രാജപ്രതിനിധിയുമായ കൈപ്പുഴ പുത്തൻകോയിക്കൽ അശോകവർമ (69) നിര്യാതനായി. ഭാര്യ: വിജയമ്മ. മകൻ: ദേവേഷ് അശോകവർമ. മരുമകൾ: സബിത ഉണ്ണികൃഷ്ണൻ. മരണത്തെ തുടർന്ന് പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്താക്ഷേത്രം നവംബർ എട്ടുവരെ അടച്ചു.