തൊടുപുഴ: വയോധികനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മണക്കാട് ആൽപ്പാറ കോളനിയിൽ മാളിയേക്കൽ മത്തായിയെയാണ് (95) പുരയിടത്തോട് ചേർന്ന കിണറ്റിൽ വെള്ളിയാഴ്ച വൈകീട്ട് അേഞ്ചാടെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുപതടി താഴ്ചയുള്ള കിണറിൽ പത്തടിയോളം വെള്ളമുണ്ടായിരുന്നു. തൊടുപുഴയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്ത്. കാൽ വഴുതിവീണാണ് അപകടമെന്ന് കരുതുന്നു.