അടിമാലി: മുതിരപ്പുഴയാറ്റിൽ കല്ലാർകുട്ടിക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച വൈകീട്ടാണ് മൃതദേഹം ഒഴുകി വന്ന നിലയിൽ കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അഞ്ചുദിവസത്തിലേറെ പഴക്കം കണക്കാക്കുന്നു.