അടൂർ: ടിപ്പർ ലോറിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. പന്തളം തെക്കേക്കര പൊങ്ങലടി വല്യത്ത് വടക്കേതിൽ വീട്ടിൽ അപ്പുക്കുട്ടൻ നായരുടെ മകൻ രാജേഷ് കുമാറാണ് (41) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ആനന്ദപ്പള്ളി കവലക്ക് സമീപമായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ രാജേഷിനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പുലർച്ചയോടെ മരിച്ചു. മാതാവ്: ശാന്തമ്മ (തിരുവല്ല മഞ്ഞാടി പരിയാത്ത് കുടുംബാംഗം). ഭാര്യ: ആശ. മകൾ: ശിവാനി. സഹോദരൻ: രതീഷ്കുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.