ആനക്കര: കോതചിറ ചോരത്ത് വാരിയത്ത് പരേതനായ കൃഷ്ണവാര്യരുടെ മകന് വേണുഗോപാലന്‍ (57) നിര്യാതനായി. മലപ്പുറം ജവഹര്‍ നവോദയ അധ്യാപകന്, ജി.എച്ച്.എസ് ഗോഖലെ, ചാലിശ്ശേരി ഹൈസ്കൂള്‍, വട്ടേനാട് ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ അധ്യാപകനായിരുന്നു. തൃത്താല ഉപജില്ലയിലെ എ.ഇ.ഒ, പൂക്കോട്ടൂര്‍ എച്ച്.എസ്.എസ് പ്രിന്‍സിപ്പൽ എന്നീ നിലകളിലും ജോലി ചെയ്തിരുന്നു. ഭാര്യ: സുനിത. മക്കള്‍: സ്വാതി വേണുഗോപാല്‍ (ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക), രവി വേണുഗോപാല്‍ (തബലിസ്റ്റ്). മരുമകള്‍: അമൃത. സഹോദരങ്ങള്‍: നിര്‍മല, ബാലകൃഷ്ണന്, പരേതനായ കലാമണ്ഡലം രവീന്ദ്രന്.