നെന്മാറ: തേനീച്ചക്കൂട്ടത്തിെൻറ ആക്രമണത്തെ തുടർന്ന് വയോധികൻ മരിച്ചു. പേഴുമ്പാറ തേവർ മണി സ്വദേശി അപ്പുണ്ണിയാണ് (67) മരിച്ചത്. ശനിയാഴ്ച രാവിലെ വീടിനടുത്ത് വെച്ചാണ് തേനീച്ചകളുടെ കുത്തേറ്റത്. ഗുരുതര പരിക്കേറ്റ അപ്പുണ്ണിയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് നാലോടെ മരിച്ചു. ഭാര്യ: സരസ്വതി. മക്കൾ: അനു, ബിനു, സിനി.