കേരളശ്ശേരി: വീട്ടമ്മയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തടുക്കശ്ശേരി പുത്തൻപീടികയിൽ ഹുസൈനാറിെൻറ ഭാര്യ സുഹ്റ ബീവിയെയാണ് (58) മരുതംകുണ്ട് ഭാഗത്ത് വീട്ടിനു സമീപത്തെ പൊതുകിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഇവരെ വീട്ടിൽകാണാതായതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. ശനിയാഴ്ച രാവിലെ ഏഴിനാണ് സംഭവം. നാട്ടുകാർ കിണറ്റിലിറങ്ങിയാണ് മൃതദേഹം പുറത്തെടുത്തത്. കോങ്ങാട് പൊലീസ് സ്ഥലത്തെത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. സുഹ്റാബിയുടെ മകൻ: അഷ്റഫ്. മരുമകൾ: സക്കിയ.