തൂക്കുപാലം: വീട്ടിനുള്ളിലെ ഉത്തരത്തില്‍ 18കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടിയെരുമ കുരിശുമല താഴേപ്പള്ളില് പരേതനായ മോഹനെൻറ മകന് അനന്തുവാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലോടെ മാതാവ് ഉഷ പണികഴിഞ്ഞ്് എത്തിയപ്പോള്‍ തൂങ്ങിയ നിലയില്‍ മകനെ കണ്ടെത്തുകയായിരുന്നു. പിതാവിെൻറ മരണശേഷം അമ്മയും മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. സഹോദരി: സിനി. നെടുങ്കണ്ടം പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്േമാര്‍ട്ടത്തിന് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മേല്നടപടിക്കുശേഷം മൃതദേഹം ഞായറാഴ്ച വീട്ടിലെത്തിച്ച് സംസ്കരിക്കും.